ലേഖനം : ആര്‍ഷഭാരതത്തിലെ ഗോമാംസ ഭക്ഷണം

ആര്‍ഷഭാരതത്തിലെ ഗോമാംസ ഭക്ഷണം

SKU : 8840

150.00

Availability: In Stock

Condition: New

Publisher: Vedavidya Prakashan

ഭാരതീയരെക്കുറിച്ച് ഇല്ലാത്ത ആക്ഷേപമില്ല. അവര്‍ ഇവിടത്തുകാരല്ല. അവര്‍ ആര്യന്മാരാണ്, മധ്യേഷ്യയില്‍നിന്ന് വന്നവര്‍. അവര്‍ക്ക് സംസ്‌കാരമില്ല. അവരുടെ ഭാഷയായ സംസ്‌കൃതം വിദേശഭാഷയാണ്. അവര്‍ നല്ലപോലെ പശുവിറച്ചി ദിവസവും ഉണ്ടാക്കിക്കഴിക്കുമായിരുന്നു... അങ്ങനെ പോകുന്നു ആ ആരോപണക്കസര്‍ത്തുകള്‍. ’ആര്യന്‍’ സങ്കല്പത്തെക്കുറിച്ച് മറ്റൊരു ഗ്രന്ഥം ഞാന്‍ എഴുതിയിരുന്നു. ഇത് പ്രാചീന ഭാരതത്തിലെ മാംസപ്രിയരായ ഋഷിമാരെക്കുറിച്ചാണ്! മഹര്‍ഷിമാരെ പശുമാംസഭക്ഷണപ്രിയന്മാരാക്കിയതിന് ഉപയോഗിച്ച മറിമായങ്ങള്‍ എന്തൊക്കെയാണെന്ന് ചുരുക്കി ഈ ഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്.
അതിലുപരി കാര്‍ഷികവൃത്തിയുമായി ഗോവധത്തിനുള്ള ബന്ധം ഒരു മാധ്യമവും പുറത്തുവിടുന്നില്ല. കന്നുകാലികളെ സംബന്ധിച്ച കൃഷിമന്ത്രാലയത്തിന്റെ 2002ലെ നാഷണല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വായിച്ചുനോക്കിയാല്‍ മാത്രം മതി ഗോവധം എത്ര ഗൗരവമായ രീതിയിലാണ് നമ്മുടെ കൃഷിയെ തകര്‍ക്കുന്നതെന്നതു ബോധ്യപ്പെടാന്‍. നമ്മുടെ കാര്‍ഷികവൃത്തിയുടെ നട്ടെല്ലിനെ ബാധിച്ച അര്‍ബുദമാണ് ഗോവധം. അതു നിരോധിക്കുന്നതിലൂടെ നമ്മുടെ കാര്‍ഷികവൃത്തിക്ക് അതിശക്തമായ പിന്താങ്ങാണ് ലഭിക്കുക. അതിനാല്‍ റിപ്പോര്‍ട്ടില്‍നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ ഈ പുസ്തകത്തില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.