ചരിത്രം : ദന്തസിംഹാസനം

ദന്തസിംഹാസനം

SKU : 10269

699.00

Availability: In Stock

Condition: New

Publisher: DC Books

ക്രിസ്ത്യാനികളെയും സുഗന്ധവ്യഞ്ജനങ്ങളെയും തേടി 1498-ല്‍ വാസ്കോ ദ ഗാമ കേരളത്തിന്റെ മണ്ണില്‍ കാലുകുത്തിയതോടെ രാഷ്ട്രീയ വൈരം കേരളക്കരയെ പിടിച്ചുലച്ചു. പ്രാദേശിക ഭരണകൂടങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു. സര്‍വജനീന സ്വഭാവം കാത്തു സൂക്ഷിക്കുന്ന അറബി ജൂത ചൈനീസ് വ്യാപാരികളും നിപുണരായ സാമൂതിരിമാരും ഉള്‍പ്പെടുന്ന ഒരു സമൂഹം ചിതറിതെറിക്കുകയും രക്തച്ചൊരിച്ചിലിന്റെയും അരാജകത്വത്തിന്റെയും ഒരു യുഗത്തിന് തുടക്കമാകുകയും ചെയ്തു. അതിനിടയില്‍ നിന്നും ഉദയം ചെയ്ത മാര്‍ത്താണ്ഡ വര്‍മ്മ എന്ന മഹാരാജാവ് പടിഞ്ഞാറിന്റെ ആയുധങ്ങളെ കിഴക്കിന്റെ രീത്കളുമായി സംയോജിപ്പിച്ചു കൊണ്ട് തിരുവിതാംകൂര്‍ രാജവംശത്തിനെ അതിന്റെ ഔന്നത്യത്തിലെത്തിച്ചു.ഇന്ത്യയിലെ ഏറ്റവും പ്രബലമായ നാട്ടുരാജ്യങ്ങളിലൊന്നില്‍ അരങ്ങേറിയ നാടകീയ കലഹങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പിന്നീടുള്ള രണ്ടു നൂറ്റാണ്ടുകള്‍ സാക്ഷ്യം വഹിച്ചു.