ചരിത്രം : ഇന്ത്യയുടെ ആത്മാവ്

ഇന്ത്യയുടെ ആത്മാവ്

SKU : 2546

260.00

Availability: In Stock

Condition: New

Publisher: Current Books Thrissur

ഇന്ത്യയുടെ കഴിഞ്ഞ അയ്യായിരം വര്‍ഷത്തെ സാംസ്‌കാരിക പൈതൃകത്തിലേക്ക്‌ ഒരു തിരിഞ്ഞുനോട്ടം. ദീര്‍ഘമായ ഈ കാലഘട്ടത്തിനിടയില്‍ സൃഷ്‌ടിക്കപ്പെട്ട തത്വചിന്തയും സാംസ്‌കാരിക മൂല്യങ്ങളും പുതിയൊരു സാമൂഹിക വ്യവസ്ഥയിലേക്കു മുന്നേറുവാനുളള മുതല്‍ക്കൂട്ടുകളാണ്‌. മതമൗലികവാദങ്ങള്‍ ഉയര്‍ത്തുന്ന പുതിയ വെല്ലുവിളികളെ നേരിടുവാ‌ന്‍ പുരോഗമന ശക്‌തികളെ ആശയപരമായി സജ്ജീകരിക്കുന്നതിന്‌ സ്വന്തം സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചുളള കൃത്യമായ അവബോധം അനിവാര്യമാകുന്നു. ‘ഇന്ത്യയുടെ ആത്‌മാവ്‌’ അത്തരം ഒരു അവബോധത്തിലേക്ക്‌ അനുവാചകരെ നയിക്കുന്നു. കെ.ദാമോദരന്റെ ഏറ്റവും പ്രശസ്‌തമായ കൃതി.