കവിതകള്‍ : പുത്ത‌‌ന്‍ കലവും അരിവാളും ഭൂതപ്പാട്ടും

പുത്ത‌‌ന്‍ കലവും അരിവാളും ഭൂതപ്പാട്ടും

SKU : 1177

45.00

Availability: In Stock

Condition: New

Publisher: Poorna Publications

മുദ്രാവാക്യപ്രായമായ വിപ്ലവപ്പാട്ടുകള്‍ക്ക് ജനകോടികളെ ആവേശഭരിതരാക്കാ‌ന്‍ കഴിയുമെന്ന മൂല്യം നിഷേധിക്കാനാവതല്ലെങ്കിലും നിലനില്‍ക്കുന്ന കലാമൂല്യം മുറ്റിയ, ശില്പഭംഗി തികഞ്ഞ
വിപ്ലവകവിതകള്‍ രചിച്ച ഇടശ്ശേരി താല്‍ക്കാലികമായ സമൂഹസേവനം നിര്‍വ്വഹിക്കുന്ന
വിപ്ലവഗാനങ്ങളുടെ രചയിതാക്കളെക്കാള്‍ കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കും.
ആയിരക്കണക്കിന് വിപ്ലവഗാനങ്ങള്‍ കാലാഗ്നിയില്‍ ചാമ്പലായിപ്പോകുമ്പോള്‍ ഇടശ്ശേരിയുടെ പുത്ത‌ന്‍കലവും അരിവാളും ആ അഗ്നിയില്‍ ഭസ്മമായിപ്പോവാതെ അവശേഷിക്കും. നരവര്‍ഗ്ഗത്തിന്റെ മൗലികഭാവങ്ങളിലൊന്നിനെ ഉന്മൂലനം ചെയ്യുന്ന പൂതപ്പാട്ട് കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും ആവര്‍ത്തിച്ചാസ്വദിക്കാനും സ്മരണയില്‍ താലോലിക്കാനുമുതകുന്ന ഒരൊന്നാന്തരം മിത്താണ്.