കവിതകള്‍ : സ്വരരാഗസുധ

സ്വരരാഗസുധ

SKU : 1829

50.00

Availability: In Stock

Condition: New

Publisher: Poorna Publications

ചിന്തിപ്പിക്കുന്നതിനേക്കാളേറെ എന്നെ ചിരിപ്പിക്കുകയും കരയിക്കുകയും പുളകംകൊള്ളിക്കുകയും ചെയ്ത ചില നിമിഷങ്ങള്‍ - സ്വര്‍ഗ്ഗത്തില്‍നിന്നും പറന്നെത്തി അങ്ങോട്ടുതന്നെ പറന്നുപോയ ആ ചിത്രശലഭങ്ങള്‍ക്ക് പിമ്പേ വെമ്പിക്കുതിച്ച എന്റെ കലാകൗതുകത്തിന്റെ കൈവിരലുകളില്‍ പറ്റിയ ചില വര്‍ണ്ണരേണുക്കളാണ് ഈ പുസ്തകത്തിലെ ഈരടികള്‍. സ്വരരാഗസുധയെപ്പറ്റി കവി സ്വയംചെയ്ത ഈ പ്രസ്താവന എത്ര ശരിയാണ്. ചങ്ങമ്പുഴയുടെ ഈ അന്ത്യകൃതിയിലെ ചില കവിതകളില്‍ നിറഞ്ഞു കവിയുന്ന വികാരത്തള്ളല്‍ അദ്ദേഹത്തിന്റെ ഇതരകൃതികളില്‍ ഏതിനെ അപേക്ഷിച്ചും കൂടുതല്‍ നമ്മെ ചിന്താകുലരാക്കുന്നു. ജീവിതത്തിന്റെ നാനാമുഖമായ അവസ്ഥകള്‍ കവിതകളിലൂടെ ആവിഷ്‌ക്കരിക്കുന്ന ചങ്ങമ്പുഴക്കവിതകളില്‍ ഓരോന്നിലും ചിന്താസാഗരത്തിന്റെ അഗാധത ഒതുങ്ങി നില്ക്കുന്നതായിക്കാണാം.