ഉപന്യാസം : ഓര്‍ഡിനറി

ഓര്‍ഡിനറി

SKU : 8657

200.00

Availability: In Stock

Condition: New

Publisher: Mathrubhumi Books

രൂപത്തിലും ഭാവത്തിലും അസാധാരണനായ ആ മനുഷ്യന്‍ എന്നെ കാണുവാന്‍ ഓഫീസില്‍ വന്നു. ജടകെട്ടിയ തലമുടിയും വിടര്‍ന്നുവിലസുന്ന കണ്ണുകളും മൃദുസ്‌മേരവുമുള്ള അദ്ദേഹം തിരുവസ്ത്രത്തിലും ഒതുങ്ങാതെ നിന്നു. മൗനമായിരുന്നു കൂടുതലും. ഇടയ്ക്ക് സംഗീതം പോലെ വാക്കുകള്‍ തുളുമ്പി. ഹ്രസ്വമായ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അദ്ദേഹം പാദുകങ്ങള്‍ ധരിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധിച്ചു. ഓഫീസിനുവെളിയില്‍ അഴിച്ചിട്ടതാവാമെന്നാണ് ആദ്യം കരുതിയത്. അദ്ദേഹത്തിന് ചെരുപ്പില്ലെന്ന് പിന്നെ മനസ്സിലായി. ഓ, നമ്മള്‍ സാധാരണമനുഷ്യരുടെ തോന്നലുകള്‍ എത്ര സരളം! അദ്ദേഹം ചെരുപ്പഴിച്ചിട്ടത് ഭൂമിക്കുവെളിയില്‍ത്തന്നെയായിരുന്നു. ഈ ഗ്രഹത്തിലേക്ക് വലതുകാല്‍ വെച്ച് കയറുംമുന്‍പ് പാദുകങ്ങള്‍ സ്വര്‍ഗത്തില്‍ അഴിച്ചിട്ട ഒരാള്‍ ഇതാ! മുഴുവന്‍ ഭൂമിയേയും ഒരു ക്ഷേത്രമായി കാണുന്ന ഒരാള്‍ അതില്‍ ചെരുപ്പിട്ടു ചവിട്ടുന്നതെങ്ങനെ?